സാങ്കേതിക അപാകത: ക്രിമിനൽ കേസ് പ്രതിയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കി
Sunday, June 23, 2024 1:15 AM IST
കൊച്ചി: എട്ടോളം ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ കാപ്പ പ്രകാരമുള്ള കരുതല്‍തടങ്കല്‍ സാങ്കേതികമായ അപാകതകള്‍ മൂലം ഹൈക്കോടതി റദ്ദാക്കി.
കരുനാഗപ്പള്ളി സ്വദേശി ദിലീപ് ചന്ദ്രനെ (27) തടവിലാക്കിയതു ചോദ്യം ചെയ്ത് അമ്മ നല്കിയ ഹര്‍ജിയിലാണ് എത്രയും വേഗം വിട്ടയയ്ക്കാന് ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ കള്ളക്കടത്തു സാധനങ്ങള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ആറു പേര്‍ക്കൊപ്പം ദിലീപും പിടിയിലാകുകയായിരുന്നു. 2023 ഏപ്രില്‍ ആറിനായിരുന്നു അറസ്റ്റിലായത്.