ബിലീവേഴ്സ് സഭാധ്യക്ഷനായി മാർ സാമുവേല്‍ തെയോഫിലോസ് ചുമതലയേറ്റു
Sunday, June 23, 2024 1:15 AM IST
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാധ്യക്ഷനായി മാര്‍ സാമുവേല്‍ തെയോഫിലോസ് ചുമതലയേറ്റു. ഇന്നലെ രാവിലെ സഭ ആസ്ഥാനമായ കുറ്റപ്പുഴയിലെ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സീനിയര്‍ എപ്പിസ്കോപ്പ ജോണ്‍ മാര്‍ ഐറേനിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു.
കുര്‍ബാന മധ്യേയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍. അനുമോദന സമ്മേളനത്തിൽ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, വിവിധ സഭകളിലെ മെത്രാപ്പോലീത്തമാരായ സിറില്‍ മാര്‍ ബസേലിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, സിഎസ്ഐ ബിഷപ്പുമാരായ ഡോ. ഉമ്മന്‍ ജോര്‍ജ്, റവ.തോമസ് ശാമുവേല്‍ തുടങ്ങിയവർ പ്രസംഗിച്ചു.