വിദേശ വനിതയ്ക്കെതിരേ ലൈംഗികാതിക്രമം: റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ
Sunday, June 23, 2024 1:15 AM IST
മാനന്തവാടി: തിരുനെല്ലിക്കു സമീപം റിസോർട്ടിൽ മസാജിനിടെ നെതർലാൻഡുകാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ജീവനക്കാരൻ അറസ്റ്റിൽ.
തലപ്പുഴ യവനാർകുളം എടപ്പാട്ട് ഇ.എം. മോവിനെയാണ്(29)തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ലാൽ സി. ബേബിയും സംഘവും അറസ്റ്റുചെയ്തത്.
2023 ഡിസംബറിലാണ് കേസിനു ആസ്പദമായ സംഭവം. യുവതി ജൂണ്‍ നാലിന് എഡിജിപിക്ക് ഇ മെയിൽ മുഖേന നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പോലീസ് മോവിന്റെ ഫോട്ടോ വിദേശ വനിതയ്ക്ക് അയച്ചുകൊടുക്കുകയും അവർ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. മോവിനെ റിസോർട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.