പോലീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം
Sunday, June 23, 2024 1:15 AM IST
തൃശൂർ: പരിശീലനകാലയളവ് സർവീസായി കണക്കാക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ. ഇരിങ്ങാലക്കുട എംസിപി ഇൻർനാഷണൽ കണ്വെൻഷൻ സെന്ററിൽ നടക്കുന്ന ആറാമതു സംസ്ഥാനസമ്മേളനത്തിൽ ഇക്കാര്യം സർക്കാരിനു മുൻപിൽ ഉന്നയിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഇന്നു രാവിലെ 10.30നു നടക്കുന്ന സമ്മേളനം ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. അഡ്വ. ജെബി മേത്തര്‍ എംപി അധ്യക്ഷത വഹിക്കും. 12ന് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 1.30ന് പ്രതിനിധിസമ്മേളനവും നടക്കും. പത്രസമ്മേളനത്തിൽ പി.കെ. ലംബോദരൻനായർ, ബാലകൃഷ്ണൻ കല്ലറ, കെഎം. ആന്റണി, ജോസ് പീറ്റർ, സി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.