ടി.പി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസുകാരെ രമ തിരിച്ചറിയണം: കെ. സുരേന്ദ്രന്
Sunday, June 23, 2024 1:16 AM IST
കോഴിക്കോട്: യുഡിഎഫ് ഭരണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസുകാരെ കെ.കെ. രമ തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ടി.പി. വധക്കേസ് ഒത്തുതീർപ്പാക്കാൻ സിപിഎമ്മിനെ സഹായിച്ച യുഡിഎഫ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണ്. സർക്കാരിന്റെ നീക്കം മനുഷ്യത്വ വിരുദ്ധമാണെന്നും സുരേന്ദ്രന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.