സിപിഎം കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്
Sunday, June 23, 2024 1:16 AM IST
തിരുവനന്തപുരം: പിണറായി വിജയന്റെ ഉറ്റവരായ ജയരാജന്മാർ മൂന്നു തട്ടിലായതോടെ എക്കാലത്തെയും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി യദുകുലം പോലെ തമ്മിലടിച്ചു തകർന്നിരിക്കുകയാണെന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
പാർട്ടി അംഗത്വം, ചുവപ്പുസേന എന്നിവയിൽ എന്നും ഒന്നാമതായ കണ്ണൂരിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങൾ ഒലിച്ചുപോയത്. ബംഗാളിൽ നന്ദിഗ്രാമിൽ നിന്നാണ് സിപിഎമ്മിന്റെ മരണമണി മുഴങ്ങിയതെങ്കിൽ കേരളത്തിൽ കണ്ണൂരിലാണ് അന്ത്യകൂദാശ നടന്നതെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.