അഭിലാഷ് ഫ്രേസര്‍ക്ക് യുഎസ് കാത്തലിക് മീഡിയ അവാര്‍ഡ്
Sunday, June 23, 2024 1:16 AM IST
കൊച്ചി: മലയാളി എഴുത്തുകാരന് അഭിലാഷ് ഫ്രേസർക്ക് അമേരിക്കന്‍ കാത്തലിക് മീഡിയ അസോസിയേഷന് (സിഎംഎ) ബുക്ക് അവാര്‍ഡ്. ഇദ്ദേഹത്തിന്റെ ‘ഫാദര്‍’ എന്ന കവിതാസമാഹാരമാണു പുരസ്കാരത്തിന് അർഹമായത്.
സാഹിത്യവിഭാഗത്തിലാണ് പുരസ്കാരം. അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റിലെ വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് എന്ന രാജ്യാന്തര പ്രസാധകരമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.