വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തരുതെന്ന് എൻസിപി
Sunday, June 23, 2024 1:16 AM IST
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്താതെ യുഡിഎഫിന് പിന്തുണ നൽകണമെന്ന് എൻസിപി (മുഹമ്മദ് കുട്ടി വിഭാഗം) രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയതലത്തിൽ ഒരേ മുന്നണിയിൽപ്പെട്ട രണ്ടു പാർട്ടികൾ പരസ്പരം മത്സരിക്കുന്നത് എന്തു സന്ദേശമാകും നൽകുകയെന്നത് ഇടതുമുന്നണി ചിന്തിക്കണം.
രണ്ടു ദിവസമായി കലൂരിൽ നടന്ന നേതൃക്യാമ്പിന്റെ സമാപനത്തിൽ ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ എൻ.എ. മുഹമ്മദ് കുട്ടിയാണു രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്.
സമാപന സമ്മേളനം എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹന്‍ ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.