കേരള പ്രവാസി അസോസിയേഷന് സംസ്ഥാന സമ്മേളനം
Sunday, June 23, 2024 1:16 AM IST
കോഴിക്കോട്: കേരള പ്രവാസി അസോസിയേഷന് (കെപിഎ) സംസ്ഥാന സമ്മേളനം സെപ്റ്റംബറില്‍ കോഴിക്കോട്ടു നടക്കുമെന്ന് ദേശീയ ചെയര്മാന് രാജേന്ദ്രന് വെള്ളപ്പാലത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെപിഎയെ യുഡിഎഫിലെ ഘടകക്ഷിയാക്കിയിട്ടുണ്ട്. ഏകകണ്ഠമായാണ് തീരുമാനം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെപിഎ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. യാതൊരു ഉപാധിയും ഇല്ലാതെയാണ് യുഡിഎഫിന്റെ ഭാഗമായത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.