ജി​​​നോ ചെ​​​റു​​​പു​​​ഴ

ചെ​​​റു​​​പു​​​ഴ: മു​​​ദ്ര​​​ക​​​ൾ പ​​​ക​​​ർ​​​ന്നുന​​​ല്കി​​​യ ഡാ​​​ൻ​​​സ് ടീ​​​ച്ച​​​റു​​​ടെ വേ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്ന് ബ​​​സ് ക​​​ണ്ട​​​ക്ട​​​റു​​​ടെ കു​​​പ്പാ​​​യ​​​മ​​​ണി​​​ഞ്ഞ് ശ്വേ​​​ത. ജോ​​​ലി ചെ​​​യ്യു​​​ന്ന​​​താ​​​ക​​​ട്ടെ അ​​​ച്ഛ​​​ൻ ഡ്രൈ​​​വ​​​റാ​​​യ ബ​​​സി​​​ലും. തി​​​രു​​​മേ​​​നി​​​യി​​​ലെ അ​​​രീ​​​പ്പാ​​​റ​​​യ്ക്ക​​​ൽ സ​​​ന്തോ​​​ഷും മ​​​ക​​​ൾ ശ്വേ​​​ത​​​യു​​​മാ​​​ണ് ഒ​​​രേ ബ​​​സി​​​ൽ ജോ​​​ലി നോ​​​ക്കു​​​ന്ന​​​ത്.

തി​​​രു​​​മേ​​​നി-​​​ചെ​​​റു​​​പു​​​ഴ-​​​കോ​​​ഴി​​​ച്ചാ​​​ൽ-​​​പ​​​യ്യ​​​ന്നൂ​​​ർ റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ല​​​ക്ഷ്മി ബ​​​സി​​​ലാ​​​ണ് ഡ്രൈ​​​വ​​​റും ക​​​ണ്ട​​​ക്ട​​​റു​​​മാ​​​യി ഇ​​​രു​​​വ​​​രും ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്. സ​​​ന്തോ​​​ഷി​​​ന്‍റെ മ​​​ക​​​ൻ സ്വ​​​രൂ​​​പും സ്വ​​​കാ​​​ര്യ ബ​​​സ് ഡ്രൈ​​​വ​​​റാ​​​ണ്.

ബ​​​ന്ധു​​​ക്ക​​​ളി​​​ലും ഭൂ​​​രി​​​ഭാ​​​ഗ​​​വും ബ​​​സ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ്. അ​​​ച്‌ഛ​​​നും സ​​​ഹോ​​​ദ​​​ര​​​നും മ​​​റ്റ് ബ​​​ന്ധു​​​ക്ക​​​ളും ബ​​​സി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത് ചെ​​​റു​​​പ്പം മു​​​ത​​​ൽ ക​​​ണ്ടു​​​വ​​​ന്ന ശ്വേ​​​ത ര​​​ണ്ടാ​​​ഴ്ച മു​​​ന്പാ​​​ണ് ക​​​ണ്ട​​​ക്‌ടർ ലൈ​​​സ​​​ൻ​​​സ് എ​​​ടു​​​ത്ത് അ​​​ച്‌ഛ​​​ൻ ജോ​​​ലി ചെ​​​യ്യു​​​ന്ന ബ​​​സി​​​ൽ ജോ​​​ലി​​​ക്കെ​​​ത്തി​​​യ​​​ത്.


ബ​​​സി​​​ലെ ജോ​​​ലി ഇ​​​ഷ്ട​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഡാ​​​ൻ​​​സ് പ​​​ഠി​​​പ്പി​​​ക്കു​​​ന്ന ജോ​​​ലി​​​വി​​​ട്ട് ബ​​​സ് ക​​​ണ്ട​​​ക്ട​​​റാ​​​യ​​​തെ​​​ന്ന് ശ്വേ​​​ത പ​​​റ​​​ഞ്ഞു. ശ്വേ​​​ത​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ഷി​​​ജു​​​വി​​​ന് മ​​​ലേ​​​ഷ്യ​​​യി​​​ലാ​​​ണ് ജോ​​​ലി. ബ​​​സി​​​ലെ ജോ​​​ലി​​​ക​​​ൾ ഒ​​​രു​​​കാ​​​ല​​​ത്ത് പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ കു​​​ത്ത​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ഇ​​​ന്ന് വ​​​നി​​​ത​​​ക​​​ളും ഈ ​​​തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ട​​​ന്നു​​​വരിക​​​യാ​​​ണ്. ചെ​​​റു​​​പു​​​ഴ​​​യി​​​ൽ​​ത​​​ന്നെ ഭാ​​​ര്യാ-​​​ഭ​​​ർ​​​ത്താ​​​ക്ക​​​ന്മാ​​​രാ​​​യ ജോ​​​മോ​​​നും ജി​​​ജി​​​ന​​​യും ബ​​സ് ജീ​​വ​​ന​​ക്കാ​​രാ​​ണ്. ജോ​​മോ​​ൻ ഡ്രൈ​​വ​​റും ജി​​ജി​​ന ക​​ണ്ട​​ക്‌ടറു​​മാ​​ണ്.