ഷൂസ് ധരിച്ചതിന് മര്‍ദനം: ആറു വിദ്യാര്‍ഥികള്‍ക്കു സസ്പെന്ഷന്
Saturday, July 13, 2024 1:55 AM IST
കാഞ്ഞങ്ങാട്: ഷൂസ് ധരിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറ് പ്ലസ് ടു വിദ്യാര്‍ഥികളെ സ്കൂളില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സസ്പെന്ഷന്.
ഇന്നലെ ചേര്‍ന്ന പിടിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിങ്കളാഴ്ച ചിത്താരി ജമാഅത്ത് എച്ച്എസ്എസിലാണ് സംഭവം നടന്നത്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 15 വിദ്യാര്ഥികള്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.