വിസി നിയമനത്തിനു ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും സേര്‍ച്ച് കമ്മിറ്റികള്‍
Sunday, July 14, 2024 12:51 AM IST
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമനത്തിനായി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു.
കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ കെ.എന്‍. മധുസൂദനന്, മദ്രാസ് ഐഐടി പ്രഫ. ടി. പ്രദീപ്, ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ക്ഷിതിഭൂഷന്, കുസാറ്റ് വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് പ്രഫ. പി.ജി. ശങ്കരന്, എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് എന്നിവരടങ്ങിയ സമിതിയെ നിയമിച്ചാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
കേരള, എംജി, ഫിഷറീസ്, കെടിയു, കാര്‍ഷിക, മലയാളം സര്‍വകലാശാലകളിലെ വിസി നിയമനത്തിനായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു.