കേരള പുരസ്കാരം: മന്ത്രിമാർക്ക് നാമനിർദേശം ചെയ്യാനാകില്ല
സ്വന്തം ലേഖകൻ
Monday, July 15, 2024 3:18 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ കേരളപുരസ്കാരങ്ങൾക്കു നാമനിർദേശം ചെയ്യാവുന്നവരുടെ പട്ടികയിൽനിന്നു മന്ത്രിമാരെ ഒഴിവാക്കി. സമഗ്രസംഭാവന പരിഗണിച്ച് വ്യക്തികൾക്കു പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ബഹുമതിയാണ് കേരള പുരസ്കാരങ്ങൾ.
കേരള പുരസ്കാരങ്ങൾക്ക് വ്യക്തികൾക്കു സ്വന്തമായി അപേക്ഷിക്കാനാവില്ല. ആർക്കും വ്യക്തികളെ നാമനിർദേശം ചെയ്യാം. കേരളജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നീ വിഭാഗങ്ങളിലാണു പുരസ്കാരങ്ങൾ.