പൊട്ടിവീണ വൈദ്യുതകന്പിയിൽനിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു
Wednesday, July 17, 2024 1:04 AM IST
തിരുവല്ല: മേപ്രാലിൽ പുല്ലു ചെത്താൻ പോയ ഗൃഹനാഥൻ പൊട്ടിവീണ വൈദ്യുത കമ്പനിയിൽ നിന്നും ഷോക്കേറ്റു മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ സി.ടി. റെജിയാണ് (48) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടിവീണു കിടന്ന വൈദ്യുത കമ്പിയിൽ നിന്നാണ് റെജിക്ക് വൈദ്യുതാഘാതം ഏറ്റത്.
രാവിലെ ആറിനു സ്വന്തം വള്ളത്തിൽ പുല്ലു ചെത്താൻ പോയ റെജി ഏറെനേരമായിട്ടും വീട്ടിൽ മടങ്ങി എത്താതിരുന്നതിനേ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ മൃതദേഹം കണ്ടെത്തിയത്.
കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതബന്ധം വിച്ഛേദിച്ച ശേഷം തിരുവല്ലയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പി.കെ ഷൈനി. മക്കൾ: അനന്യ, അലൻ.