തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച സി​​​പി​​​എ​​​മ്മി​​​ന് പു​​​തി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ വ​​​രു​​​ന്നു.

പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​വോ​​​ട്ടു​​​ക​​​ൾ വ​​​രെ ചോ​​​ർ​​​ന്നു​​​വെ​​​ന്നും നേ​​​താ​​​ക്ക​​​ളു​​​ടെ ശൈ​​​ലി​​​യി​​​ലും പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ലും മാ​​​റ്റം വേ​​​ണ​​​മെ​​​ന്നും പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ തോ​​​ൽ​​​വി ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന്‍റെകൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു മാ​​​ർ​​​ഗ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.


കേ​​​ന്ദ്ര ക​​​മ്മി​​​റ്റി ത​​​യാ​​​റാ​​​ക്കി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ നേ​​​ര​​​ത്തേ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ൽ ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ലാ​​​കും പു​​​തി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ക.