പ​ത്ത​നം​തി​ട്ട: ഭാ​ര​ത് ന്യാ​യ് സം​ഹി​ത പ​ഠി​ക്കാ​ൻ മ​ടി; എ​സ്ഐ​യെക്കൊ ണ്ടു ഇ​മ്പോ​സി​ഷ​ൻ എ​ഴു​തി​പ്പി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി. വ​നി​താ എ​സ്ഐ​ക്കാ​ണ് ഇ​മ്പോ​സി​ഷ​ൻ എ​ഴു​താ​ൻ നി​ർ​ദേശം ല​ഭി​ച്ച​ത്.

പ​തി​വ് വ​യ​ർ​ല​സ് റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ എ​സ്പി​യു​ടെ ചോ​ദ്യ​ത്തി​ന്എ​സ്ഐ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ഇ​ന്പോ​സി​ഷ​ൻ എ​ഴു​തേ​ണ്ടി​വ​ന്ന​തെ​ന്ന് പ​റ​യു​ന്നു.


കേ​ന്ദ്രം ന​ട​പ്പി​ലാ​ക്കി​യ പു​തി​യ ക്രി​മി​ന​ൽ നി​യ​മ​മാ​യ ബി​എ​ൻ​എ​സി​ലെ (ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത) ഒ​രു സെ​ക്ഷ​നെ കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യം. എ​സ്ഐ​യ്ക്ക് ഉ​ത്ത​രം അ​ത്ര തി​ട്ട​മി​ല്ലാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​മ്പോ​സി​ഷ​ൻ എ​ഴു​തി മെ​യി​ൽ ചെ​യ്യാ​ൻ എ​സ്പി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​സ്ഐ ഇ​മ്പോ​സി​ഷ​ൻ എ​ഴു​തി അ​യ​യ്ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു.