കു​​​​മ​​​​ളി: മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ട് പ്ര​​​​ദേ​​​​ശ​​​​ത്ത് ക​​​​ന​​​​ത്ത മ​​​​ഴ. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ത്തെ ക​​​​ണ​​​​ക്ക് പ്ര​​​​കാ​​​​രം വൃ​​​​ഷ്ടി പ്ര​​​​ദേ​​​​ശ​​​​ത്ത് 98.4 മി​​​​ല്ലി​​​​മീ​​​​റ്റ​​​​റും തേ​​​​ക്ക​​​​ടി​​​​യി​​​​ൽ 63 മി​​​​ല്ലിമീ​​​​റ്റ​​​​റും മ​​​​ഴ പെ​​​​യ്തു. ഇ​​​​ന്ന​​​​ലെ പ​​​​ക​​​​ലും ക​​​​ന​​​​ത്ത മ​​​​ഴ​​​​യാ​​​​ണ് അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ന്‍റെ വൃ​​​​ഷ്ടി​​​​പ്ര​​​​ദേ​​​​ശ​​​​ത്തു​​​​പെ​​​​യ്ത​​​​ത്.

അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള നീ​​​​രൊ​​​​ഴു​​​​ക്ക് വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 6264 ഘ​​​​ന​​​​യ​​​​ടി വെ​​​​ള്ള​​​​മാ​​​​ണ് അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ലെ ക​​​​ണ​​​​ക്കു പ്ര​​​​കാ​​​​രം 124.10 അ​​​​ടി​​​​യാ​​​​ണ് അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ്. ഇ​​​​ന്ന് രാ​​​​വി​​​​ലെ​​​​യോ​​​​ടെ ജല​​​​നി​​​​ര​​​​പ്പ് 125 അ​​​​ടി പി​​​​ന്നി​​​​ടു​​​​മെ​​​​ന്നാ​​​​ണ് ത​​​​മി​​​​ഴ്നാ​​​​ടി​​​​ന്‍റെ ക​​​​ണ​​​​ക്കുകൂ​​​​ട്ട​​​​ൽ.


സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 1178 ഘ​​​​ന​​​​യ​​​​ടി വെ​​​​ള്ളം ത​​​​മി​​​​ഴ്നാ​​​​ട് കൊ​​​​ണ്ടുപോ​​​​കു​​​​ന്നു​​​​ണ്ട്. അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​രു​​​​ന്ന​​​​തും മ​​​​ഴ​​​​യു​​​​ടെ അ​​​​ള​​​​വും അ​​​​നു​​​​സ​​​​രി​​​​ച്ച് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള വെ​​​​ള്ള​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വ് കൂ​​​​ട്ടും. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 123.3 അ​​​​ടി​​​​യും 15 ന് ​​​​രാ​​​​വി​​​​ലെ 121.5 അ​​​​ടി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.