അ​​ടി​​മാ​​ലി: മാ​​ങ്കു​​ളം താ​​ളു​​ങ്ക​​ണ്ടം കു​​ടി​​യി​​ൽ കൈ​​ത്തോ​​ട്ടി​​ൽ കാ​​ൽ​​വ​​ഴു​​തി വീ​​ണു യു​​വാ​​വ് മ​​രി​​ച്ചു. താ​​ളു​​ങ്ക​​ണ്ടം കു​​ടി​​യി​​ലെ ഊ​​രു​​മൂ​​പ്പ​​ൻ സു​​രേ​​ഷ് മ​​ണി​​യു​​ടെ മ​​ക​​ൻ സു​​നീ​​ഷ് സു​​രേ​​ഷാ (21) ​ണ് ​മ​​രി​​ച്ച​​ത്.

ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യി​​ൽ താ​​ളുങ്ക​​ണ്ടം കു​​ടി​​യി​​ലെ ബ​​ന്ധു​​വീ​​ട്ടി​​ൽ​നി​​ന്ന് സു​​നീ​​ഷ് പു​​തു​​ക്കു​​ടി​​യി​​ലെ വീ​​ട്ടി​​ലേ​​ക്കു പോ​​യി. വ​​ഴിമ​​ധ്യേ​​യു​​ള്ള കൈ​​ത്തോ​​ട് മു​​റി​​ച്ചുക​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്. ഇ​​വി​​ടെ കാ​​ൽ ​​വ​​ഴു​​തി യു​​വാ​​വ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.


ക​​ന​​ത്ത മ​​ഴ​​യി​​ൽ കൈ​​ത്തോ​​ട്ടി​​ൽ ശ​​ക്ത​​മാ​​യ വെ​​ള്ള​​മൊ​​ഴു​​ക്കു​​ണ്ടാ​​യി​​രു​​ന്നു. പി​​ന്നീ​​ട് സു​​നീ​​ഷി​​നെ അ​​ന്വേ​​ഷി​​ച്ചെ​​ത്തി​​യ​​വ​​രാ​​ണ് കൈ​​ത്തോ​​ട്ടി​​ൽ​നി​​ന്നും യു​​വാ​​വി​​നെ ക​​ണ്ടെ​​ത്തി​​യ​​ത്. മൃ​​ത​​ദേ​​ഹം തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി അ​​ടി​​മാ​​ലി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി. മാ​​താ​​വ്: ഓ​​മ​​ന സു​​രേ​​ഷ്, സ​​ഹോ​​ദ​​ര​​ൻ: സ​​നീ​​ഷ്.