തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 12508 പേ​​​ർ കൂ​​​ടി പ​​​ക​​​ർ​​​ച്ച​​​പ​​​നി​​​യ്ക്ക് ചി​​​കി​​​ത്സ തേ​​​ടി. 129 ഡെ​​​ങ്കി​​​യും 36 പേ​​​ർ​​​ക്ക് എ​​​ച്ച്-1 എ​​​ൻ-1 ഉം ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ത​​​ല​​​സ്ഥാ​​​ന​​​ത്ത് ഒ​​​രാ​​​ൾ​​​ക്കു കൂ​​​ടി കോ​​​ള റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


304 പേ​​​ർ ഡെ​​​ങ്കി ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യും 16 പേ​​​ർ എ​​​ലി​​​പ്പ​​​നി ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യും ചി​​​കി​​​ത്സ​​​തേ​​​ടി. 14 പേ​​​ർ​​​ക്ക് എ​​​ലി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഈ​​​മാ​​​സം ഇ​​​തു​​​വ​​​രെ 1.89 ല​​​ക്ഷം പേ​​​രാ​​​ണ് പ​​​നി ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​തേ​​​ടി​​​യ​​​ത്.