കൊ​​​ച്ചി: നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി വാ​​​ഹ​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ബോ​​​ര്‍​ഡ് വ​​​യ്ക്കു​​​ന്ന ക​​​സ്റ്റം​​​സ്, ഇ​​​ന്‍​കം​​​ടാ​​​ക്‌​​​സ്, സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ.​​​ ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി.​​​ മേ​​​നോ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി​​​യ​​​ത്.


ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ദ​​​വി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ബോ​​​ര്‍​ഡ് വ​​​യ്ക്കു​​​ന്ന​​​തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണെ​​​ങ്കി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​ണു നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ചൂ​​ണ്ടി​​ക്കാ​​ട്ടി.