പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​: കൃ​ഷി​രീ​തി​യി​ൽ വി​ദ​ഗ്ധ അ​ഭി​പ്രാ​യം തേ​ടാ​ൻ സം​സ്ഥാ​നം
പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​: കൃ​ഷി​രീ​തി​യി​ൽ വി​ദ​ഗ്ധ അ​ഭി​പ്രാ​യം തേ​ടാ​ൻ സം​സ്ഥാ​നം
Sunday, August 11, 2024 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ പ​​​രി​​​സ്ഥി​​​തി ലോ​​​ല മേ​​​ഖ​​​ല​​​യി​​​ലെ മ​​​ണ്ണി​​​നെ സം​​​ര​​​ക്ഷി​​​ച്ചു കൊ​​​ണ്ടു​​​ള്ള കൃ​​​ഷി​​​രീ​​​തി​​​ക​​​ളി​​​ൽ വി​​​ദ​​​ഗ്ധാ​​​ഭി​​​പ്രാ​​​യം സ്വ​​​രൂ​​​പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ.

മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ൽ, ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ എ​​​ന്നി​​​വ​​​യി​​​ൽനി​​​ന്ന് മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ മ​​​ണ്ണി​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന കൃ​​​ഷി​​​രീ​​​തി​​​ക​​​ൾ സ്വ​​​രൂ​​​പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന കൃ​​​ഷിവ​​​കു​​​പ്പ് മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്താ​​ണ് വി​​​ദ​​​ഗ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി അ​​​ഭി​​​പ്രാ​​​യ സ്വ​​​രൂ​​​പ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, ശാ​​​സ്ത്ര​​​ജ്ഞ​​​ർ, കാ​​​ർ​​​ഷി​​​ക വി​​​ദ​​​ഗ്ധ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 13നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ച​​​ർ​​​ച്ച ന​​​ട​​​ത്തും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി മ​​​ന്ത്രി പി.​​​പ്ര​​​സാ​​​ദ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സാ​​​രി​​​ച്ചു.

പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നി​​​ല​​​വി​​​ലെ കാ​​​ർ​​​ഷി​​​ക രീ​​​തി​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നാ​​​ണ് കൃ​​​ഷി വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. മ​​​ല​​​ഞ്ചെ​​​രി​​​വു​​​ക​​​ളി​​​ലെ മ​​​ണ്ണി​​​നെ​​​ക്കൂ​​​ടി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ എ​​​ങ്ങ​​​നെ വ്യാ​​​പി​​​പ്പി​​​ക്കാ​​​മെ​​​ന്നാ​​​ണ് ആ​​​ലോ​​​ച​​​ന.


ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ജീ​​​വി​​​ത​​​മാ​​​ർ​​​ഗം നി​​​ല​​​നി​​​ർ​​​ത്തി​​​യും ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലും അ​​​തി​​​ലു​​​പ​​​രി​​​യാ​​​യി മ​​​ണ്ണി​​​നെ സം​​​ര​​​ക്ഷി​​​ച്ചു​​​മു​​​ള്ള കാ​​​ർ​​​ഷി​​​ക വൃ​​​ത്തി​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ച​​​ർ​​​ച്ച​​​യി​​​ൽ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ക.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ തേ​​​യി​​​ല​​​യും കു​​​രു​​​മു​​​ള​​​കു​​​മാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന കൃ​​​ഷി. ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ ഇ​​​വ ഒ​​​ന്നൊ​​​ഴി​​​യാ​​​തെ ന​​​ഷ്ട​​​മാ​​​യി. ഇ​​​താ​​​ണ് കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.