കേ​ര​ള​ത്തി​ന്‍റെ മെ​മ്മോ​റാ​ണ്ടം 10 ദി​വ​സ​ത്തി​ന​കം
കേ​ര​ള​ത്തി​ന്‍റെ മെ​മ്മോ​റാ​ണ്ടം  10 ദി​വ​സ​ത്തി​ന​കം
Monday, August 12, 2024 5:00 AM IST
കെ. ​​​​ഇ​​​​ന്ദ്ര​​​​ജി​​​​ത്ത്
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ​​​​ദ ക​​​​ണ​​​​ക്കു​​​​ക​​​​ളും പ്ര​​​​ത്യേ​​​​ക വി​​​​ല്ലേ​​​​ജ് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ര​​​​ളം ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന മെ​​​​മ്മോ​​​​റാ​​​​ണ്ടം 10 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കേ​​​​ന്ദ്ര​​​​ത്തി​​​​നു കൈ​​​​മാ​​​​റും. നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ​​​​ദ ക​​​​ണ​​​​ക്കു​​​​ക​​​​ളും മ​​​​റ്റും അ​​​​ട​​​​ങ്ങു​​​​ന്ന വി​​​​ശ​​​​ദ മെ​​​​മ്മോ​​​​റാ​​​​ണ്ടം വേ​​​​ഗ​​​​ത്തി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന- റ​​​​വ​​​​ന്യു വ​​​​കു​​​​പ്പു​​​​ക​​​​ളെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടു സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ശേ​​​​ഷം വി​​​​ശ​​​​ദ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ര​​​​ള​​​​ത്തോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ​​​​ദ ക​​​​ണ​​​​ക്കു​​​​ക​​​​ളും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പാ​​​​ക്കേ​​​​ജി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി മെ​​​​മ്മോ​​​​റാ​​​​ണ്ടം ത​​​​യാ​​​​റാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​ത്.

വ​​​​യ​​​​നാ​​​​ട് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ റ​​​​വ​​​​ന്യു- ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ൽ വി​​​​വി​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ക്രോ​​​​ഡീ​​​​ക​​​​രി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെകൂ​​​​ടി അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ കേ​​​​ന്ദ്ര​​​​ത്തി​​​​നു കൈ​​​​മാ​​​​റും. ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​യോ അ​​​​തി​​​​തീ​​​​വ്ര ദു​​​​ര​​​​ന്ത​​​​മാ​​​​യോ പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും ഉ​​​​ന്ന​​​​യി​​​​ക്കും.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു മു​​​​ൻ​​​​പു കേ​​​​ന്ദ്ര സം​​​​ഘം കൂ​​​​ടി വ​​​​യ​​​​നാ​​​​ട്ടി​​​​ലെ​​​​ത്തി വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പാ​​​​ക്കേ​​​​ജ് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ ചു​​​​വ​​​​പ്പു​​​​നാ​​​​ട​​​​യു​​​​ടെ കു​​​​രു​​​​ക്കു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ഇ​​​​ല്ലെ​​​​ങ്കി​​​​ൽ സം​​​​സ്ഥാ​​​​നം ന​​​​ൽ​​​​കു​​​​ന്ന മെ​​​​മ്മോ​​​​റാ​​​​ണ്ട​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കേ​​​​ന്ദ്ര സം​​​​ഘം ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചാ​​​​കും ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. ഓ​​​​രോ​​​​ന്നി​​​​നും കേ​​​​ന്ദ്രം നി​​​​ശ്ച​​​​യി​​​​ച്ച നി​​​​ര​​​​ക്കി​​​​ലാ​​​​കും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക.


പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നേ​​​​രി​​​​ട്ടു സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ കു​​​​രു​​​​ക്കു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. വ​​​​യ​​​​നാ​​​​ട് ചൂ​​​​ര​​​​ൽ​​​​മ​​​​ല, മു​​​​ണ്ടക്കൈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ 350 ഏ​​​​ക്ക​​​​റി​​​​ലു​​​​ണ്ടാ​​​​യ കൃ​​​​ഷിനാ​​​​ശ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യി തേ​​​​യി​​​​ല. കു​​​​രു​​​​മു​​​​ള​​​​ക് തു​​​​ട​​​​ങ്ങി​​​​യ തോ​​​​ട്ട​​​​വി​​​​ള​​​​ക​​​​ളാ​​​​ണ് ന​​​​ശി​​​​ച്ച​​​​ത്. ഇ​​​​തി​​​​നു സാ​​​​ധാ​​​​ര​​​​ണ കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ളേ​​​​ക്കാ​​​​ൾ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രും.

ആ​​​​ഗോ​​​​ള താ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ഘാ​​​​തം സം​​​​സ്ഥാ​​​​ന​​​​ത്തെ ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ന്‍റെ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മാ​​​​ണ് അ​​​​ടി​​​​ക്ക​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​ന്ന പ്ര​​​​വ​​​​ച​​​​നാ​​​​തീ​​​​ത​​​​മാ​​​​യ പ്ര​​​​കൃ​​​​തിദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മെ​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യോ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​തി​​​​നെ നേ​​​​രി​​​​ടാ​​​​ൻ മ​​​​തി​​​​യാ​​​​യ സ​​​​ജ്ജീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​നു വേ​​ണ​​മെ​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ഓ​​​​ഫ് ഇ​​​​ന്ത്യ, ഇ​​​​ന്ത്യ മെ​​​​റ്റി​​​​യോ​​​​രോള​​​​ജി​​​​ക്ക​​​​ൽ ഡി​​​​പ്പാ​​​​ർ​​​​ട്മെ​​​​ന്‍റ്, നാ​​​​ഷ​​​​ണ​​​​ൽ സി​​​​സ്മി​​​​ക് സെ​​​​ന്‍റ​​​​ർ, നാ​​​​ഷ​​​​ണ​​​​ൽ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഓ​​​​ഷ്യ​​​​ൻ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക സെ​​​​ന്‍റ​​​​റു​​​​ക​​​​ളും അ​​​​ത്യാ​​​​ധു​​​​നി​​​​ക പ​​​​ഠ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക ഓ​​​​ഫീ​​​​സു​​​​ക​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​രം​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും വി​​​​ശ​​​​ദ മെ​​​​മ്മോ​​​​റാ​​​​ണ്ട​​​​ത്തി​​​​ൽ കേ​​​​ര​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തും. നി​​​​ല​​​​വി​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.