ആയുധം കാട്ടി ഭീഷണിപ്പെടുത്തി മർദിച്ച് ചോര വീഴ്ത്തി ഒതുക്കാൻ നോക്കേണ്ട. അതിനു ശ്രമിക്കുന്ന ഓരോ പോലീസുകാരനേയും ഞങ്ങൾ നാട്ടിൽ വച്ചു കണ്ടുമുട്ടും. അതിൽ ഒരു സംശയവും വേണ്ട. എന്താണ് പ്രവർത്തകർ ചെയ്ത തെറ്റ്? സിന്ദാബാദ് വിളിച്ചതാണോ പ്രശ്നം? മുദ്രാവാക്യം വിളിച്ചതിന് തലയ്ക്കടിച്ചു വീഴ്ത്തി കൊല്ലാനാണോ നോക്കുന്നത്? അങ്ങനെ നിയമമുണ്ടോ ഇവിടെ?ഏതു പോലീസിനാണ് അതിന് അധികാരമുള്ളത്? അങ്ങനെ ആക്രമിച്ച പോലീസുകാരെ വ്യക്തിപരമായി നേരിടാനാണ് തീരുമാനം.
-കെ.സുധാകരൻ (കെപിസിസി അധ്യക്ഷൻ) യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ തല്ലിച്ചതച്ചു നരനായാട്ടു നടത്തിയ പോലീസുകാർ ഓരോ അടിക്കും കണക്ക് പറയേണ്ടിവരും. ഈ നരനായാട്ടിനു നേതൃത്വം നൽകുകയും ഇത്ര ഭീകരമായ മർദനം അഴിച്ചുവിടുകയും ചെയ്ത മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണം.
-രമേശ് ചെന്നിത്തല