തെ​റ്റി​ല്ലെ​ന്നു സ്പീ​ക്ക​ര്‍
തെ​റ്റി​ല്ലെ​ന്നു സ്പീ​ക്ക​ര്‍
Tuesday, September 10, 2024 1:48 AM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​ഡി​​​ജി​​​പി എം.​​​ആ​​​ര്‍. അ​​​ജി​​​ത്കു​​​മാ​​​ര്‍ ആ​​​ര്‍​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളെ ക​​​ണ്ട​​​തി​​​ല്‍ തെ​​​റ്റി​​​ല്ലെ​​​ന്നു സ്പീ​​​ക്ക​​​ര്‍ എ.​​​എ​​​ന്‍. ഷം​​​സീ​​​ര്‍. ആ​​​ര്‍​എ​​​സ്എ​​​സ് ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ധാ​​​ന സം​​​ഘ​​​ട​​​ന​​​യാ​​​ണെ​​​ന്നും അ​​​തി​​​ന്‍റെ നേ​​​താ​​​ക്ക​​​ളെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ക​​​ണ്ട​​​തി​​​ല്‍ തെ​​​റ്റി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

ഉ​​​യ​​​ര്‍​ന്ന പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ ആ​​​ര്‍​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളെ കാ​​​ണു​​​ന്ന​​​തി​​​ല്‍ തെ​​​റ്റൊ​​​ന്നും ഇ​​​ല്ല​​ല്ലോ. ത​​​ന്‍റെ സു​​​ഹൃ​​​ത്താ​​​ണ് കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം​​ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട് . സ​​​ന്ദ​​​ര്‍​ശ​​​നം ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണേ​​​ണ്ട​​​തി​​​ല്ല. ആ​​​ര്‍​എ​​​സ്എ​​​സ് പ്ര​​​ധാ​​​ന സം​​​ഘ​​​ട​​​ന​​​യാ​​​ണ്.


അ​​​തി​​​ന്‍റെ ര​​​ണ്ടു നേ​​​താ​​​ക്ക​​​ളെ ക​​​ണ്ട​​​തി​​​ല്‍ അ​​​പ​​​കാ​​​ത​​​യൊ​​​ന്നു​​​മി​​​ല്ല. കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​ല്‍ തെ​​​റ്റി​​​ല്ല. മ​​​ന്ത്രി​​​മാ​​​രു​​​ടെ ഫോ​​​ണു​​​ക​​​ള്‍ ചോ​​​ര്‍​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ഭ്യൂ​​​ഹം​​​വ​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​ല്ല- ഷം​​​സീ​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.