ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്: പ്ര​ത്യേ​ക ബെ​ഞ്ചി​ന്‍റെ ആ​ദ്യ​സി​റ്റിം​ഗ് ഇ​ന്ന്
ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്: പ്ര​ത്യേ​ക ബെ​ഞ്ചി​ന്‍റെ ആ​ദ്യ​സി​റ്റിം​ഗ് ഇ​ന്ന്
Tuesday, September 10, 2024 1:48 AM IST
കൊ​​​ച്ചി: ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നു രൂ​​​പീ​​​ക​​​രി​​​ച്ച പ്ര​​​ത്യേ​​​ക ഹൈ​​​ക്കോ​​​ട​​​തി ബെ​​​ഞ്ചി​​​ന്‍റെ ആ​​​ദ്യ സി​​​റ്റിം​​​ഗ് ഇ​​​ന്നു ന​​ട​​ക്കും. ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ എ.​​​കെ.​​​ ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, സി.​​​എ​​​സ്.​​​ സു​​​ധ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ വാ​​​ദം കേ​​​ള്‍​ക്കു​​​ക.

ഹേ​​​മ ക​​മ്മി​​റ്റി റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ പൂ​​​ര്‍​ണ​​​രൂ​​​പം സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​ക്കു കൈ​​​മാ​​​റും. പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ പാ​​​യി​​​ച്ചി​​​റ ന​​​വാ​​​സ് ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്​​​പ​​​ര്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ സ​​​മ്പൂ​​​ര്‍​ണ പ​​​ക​​​ര്‍​പ്പ് കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക പ്ര​​​ത്യേ​​​ക ബെ​​​ഞ്ചാ​​​യി​​​രി​​​ക്കും.


ഇ​​​തി​​​നി​​​ടെ, ന​​​ടി ര​​​ഞ്ജി​​​നി പ്ര​​​ത്യേ​​​ക ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള കേ​​​സി​​​ല്‍ ക​​​ക്ഷി​​​ചേ​​​രാ​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​യുമായി ഹൈ​​​ക്കോ​​​ട​​​തി​​യെ ​സ​​​മീ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.