രോഗപ്രതിരോധ കുത്തിവയ്പുകൾ, ശുചിത്വ സന്ദർശനം, ഫീൽഡ് പരിശോധന തുടങ്ങിയ കൃത്യനിർവഹണങ്ങൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ അടക്കം രജിസ്ട്രേഷൻ റദ്ദായ വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നു ഡിഎച്ച്എസ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, 19,23,678 രൂപ ചെലവഴിച്ചു ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ (വിജിലൻസ്),അഡീഷണൽ ഡയറക്ടർ (ടിബി) എന്നിവർക്കു മാത്രം രണ്ടു പുതിയ മാരുതി എർട്ടിഗ സ്മാർട്ട് ഹൈബ്രിഡ് മോഡൽ വാങ്ങുന്നതിനാണ് അനുമതി നൽകിയത്.
തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കൈമാറിയ ആശുപത്രികൾക്ക് തദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട് ഉപയോഗിച്ചും എംപി, എംഎൽഎ ഫണ്ടുപയോഗിച്ചും വാഹനം വാങ്ങട്ടേയെന്നാണ് സർക്കാർ നിലപാട്.
രജിസ്ട്രേഷൻ റദ്ദായതിൽ 176 ആംബുലൻസുകൾ 15 വർഷം കാലാവധി കഴിഞ്ഞതിനെ തുടർന്ന് രജിസ്ട്രഷൻ റദ്ദായ ആരോഗ്യ വകുപ്പിന്റെ 848 വാഹനങ്ങളിൽ 176 എണ്ണം ആംബുലൻസുകൾ. മൊബൈൽ ക്ലിനിക്ക്-എട്ട്, റിക്കവറി വാൻ-ഒൻപത്, ഗുഡ്സ് കാരിയർ-32, ബസ്-ഒന്ന്, മിനി ബസ്-189, വാൻ-ഏഴ്, കാർ-എട്ട്, ജീപ്പ്-398, ഇരുചക്ര വാഹനങ്ങൾ-20 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ റദ്ദായ വാഹനങ്ങളുടെ എണ്ണം.