കേ​ര​ള സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം 2024: ലോ​ഗോ ക്ഷ​ണി​ച്ചു
Thursday, September 19, 2024 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​ർ 14, 15, 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന കേ​​​ര​​​ള സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രി​​​ൽനി​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ലോ​​​ഗോ ക്ഷ​​​ണി​​​ച്ചു.

ശാ​​​സ്ത്രം, ഗ​​​ണി​​​ത​​​ശാ​​​സ്ത്രം, സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം, പ്ര​​​വൃ​​​ത്തിപ​​​രി​​​ച​​​യം, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത എ​​​ക്സ്പോ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തീ​​​ക​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ക​​​ണം ലോ​​​ഗോ ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​ത്.

കേ​​​ര​​​ള സ്കൂ​​​ൾ ശാ​​​സ്ത്രോ​​​ത്സ​​​വം 2024 ന​​​വം​​​ബ​​​ർ 14, 15, 16, 17 എ​​​ന്നു​​​ള്ള രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണം. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യു​​​ടേ​​​താ​​​യ പ്ര​​​തീ​​​കം ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം. എ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലെ ഫോ​​​ർ​​​മാ​​​റ്റി​​​ൽ സി​​​ഡി​​​യും ഒ​​​പ്പം എ4 ​​​സൈ​​​സ് പേ​​​പ്പ​​​റി​​​ൽ ക​​​ള​​​ർ പ്രി​​​ന്‍റും ന​​​ൽ​​​ക​​​ണം.


ലോ​​​ഗോ​​​ക​​​ൾ 30ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം സി.​​​എ. ​​​സ​​​ന്തോ​​​ഷ്, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യ​​​സ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്‌ട‌​​​ർ (അ​​​ക്കാ​​​ദ​​​മി​​​ക്), പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക‌്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം, ജ​​​ഗ​​​തി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695014 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.