താ​​​മ​​​ര​​​ശേ​​​രി: തു​​​ണി​​​ക്ക​​​ട​​​യു​​​ടെ മ​​​റ​​​വി​​​ല്‍ വി​​​ല്‍​പ​​​ന​​​ക്കാ​​​യി എ​​​ത്തി​​​ച്ച 17 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. കൊ​​​ടു​​​വ​​​ള്ളി വാ​​​വാ​​​ട് തെ​​​ക്കേ​​​ട​​​ത്ത് മു​​​ഹ​​​മ്മ​​​ദ് ഫൗ​​​സ് (36) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ കൊ​​​ടു​​​വ​​​ള്ളി വാ​​​വാ​​​ട് ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ വ​​​ച്ച് കെ​​​എ​​​ല്‍-57 ടി 352 ​​​ന​​​മ്പ​​​ര്‍ ബു​​​ള്ള​​​റ്റ് സ​​​ഹി​​​ത​​​മാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

വ​​​യ​​​നാ​​​ട് ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​യാ​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​​ കോ​​​ഴി​​​ക്കോ​​​ട്, താ​​​മ​​​ര​​​ശേ​​​രി ഭാ​​​ഗ​​​ത്തെ സ്ഥി​​​രം ല​​​ഹ​​​രി വി​​​ല്‍​പ​​​ന​​​ക്കാ​​​ര​​​നാ​​​ണ് ഇ​​​യാ​​​ളെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ന​​​രി​​​ക്കു​​​നി​​​യി​​​ല്‍ ടെ​​​ക്‌​​​സ്‌​​​റ്റൈ​​​ല്‍ ഷോ​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ മ​​​റ​​​വി​​​ലാ​​​ണ് ല​​​ഹ​​​രി​​​വി​​​ല്‍​പ്പ​​​ന.

ല​​​ഹ​​​രി​​​മ​​​രു​​​ന്നി​​​നു അ​​​ടി​​​മ​​​യാ​​​യ ഇ​​​യാ​​​ള്‍ ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി ല​​​ഹ​​​രി വി​​​ല്‍​പ​​​ന തു​​​ട​​​ങ്ങി​​​യി​​​ട്ട്.​​കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ മൊ​​​ത്ത വി​​​ത​​​ര​​​ണ​​​ക്കാ​​​രി​​​ല്‍ നി​​​ന്നാ​​​ണ് ഇ​​​യാ​​​ള്‍ എം​​​ഡി​​​എം​​​എ വാ​​​ങ്ങി വി​​​ല്‍​പ്പ​​​ന​​​ക്കാ​​​യി എ​​​ത്തി​​​ക്കു​​​ന്ന​​​ത് എ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച വി​​​വ​​​രം