കോ​​​ഴി​​​ക്കോ​​​ട്: ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​ക്കു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു പോ​​​കാ​​​നൊ​​​രു​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി വി​​​മാ​​​ന നി​​​ര​​​ക്ക്. ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന നി​​​ര​​​ക്ക് കു​​​ത്ത​​​നേ കൂ​​​ട്ടി വി​​​മാ​​​ന ക​​​മ്പ​​​നി​​​ക​​​ൾ.

ജ​​​നു​​​വ​​​രി ആ​​​റു​​​വ​​​രെ മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​ണു വി​​​മാ​​​ന നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലേ​​​ക്കു നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന നി​​​ര​​​ക്ക് 22,000 മു​​​ത​​​ൽ 29,000 വ​​​രെ​​​യാ​​​ണ്. 22,000 രൂ​​​പ​​​യി​​​ൽ താ​​​ഴെ നേ​​​രി​​​ട്ടു​​​ള്ള സ​​​ർ​​​വീ​​​സി​​​ല്ല. പു​​​ല​​​ർ​​​ച്ചെ​​​യു​​​ള്ള ഒ​​​ന്നോ ര​​​ണ്ടോ വി​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് 22,000 രൂ​​​പ​​​യ്ക്കു ല​​​ഭി​​​ക്കു​​​ക. ബാ​​​ക്കി സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ 29,000 രൂ​​​പ വ​​​രെ നി​​​ര​​​ക്ക് വ​​​രു​​​ന്നു​​​ണ്ട്.​​​ചെ​​​ന്നൈ​​​യോ ബം​​​ഗ​​​ളൂ​​​രു​​​വോ വ​​​ഴി പോ​​​കാ​​​നും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് 16,000 രൂ​​​പ​​​യാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് 13,000 രൂ​​​പ​​​യ്ക്ക് ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കു​​​മെ​​​ങ്കി​​​ലും വി​​​മാ​​​ന​​​ങ്ങ​​​ൾ കു​​​റ​​​വാ​​​ണ്. കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന നി​​​ര​​​ക്കി​​​ലും വ​​​ൻ വ​​​ർ​​​ധ​​​ന​​​യാ​​​ണ്.


20,000 രൂ​​​പ മു​​​ത​​​ലാ​​​ണ് ജ​​​നു​​​വ​​​രി​​​യി​​​ൽ കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു ഡ​​​ൽ​​​ഹി​​​ക്കു നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന നി​​​ര​​​ക്കു​​​ക​​​ൾ. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളി​​​ലും ടി​​​ക്ക​​​റ്റി​​​ല്ലാ​​​താ​​​യ​​​തോ​​​ടെ വ​​​ലി​​​യ ദു​​​രി​​​ത​​​ത്തി​​​ൽ ആ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണു മ​​​റു​​​നാ​​​ട​​​ൻ മ​​​ല​​​യാ​​​ളി​​​ക​​​ൾ.

ദി​​​വ​​​സേ​​​ന കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള, മം​​​ഗ​​​ള-​​​ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റു​​​ക​​​ൾ വെ​​​യ്റ്റിംഗ് ലി​​​സ്റ്റി​​​ലാ​​​ണ്. ഡി​​​സം​​​ബ​​​ർ 15നു​​​ശേ​​​ഷം തേ​​​ർഡ്, സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് ടി​​​ക്ക​​​റ്റു​​​ക​​​ളും കി​​​ട്ടാ​​​നി​​​ല്ല.