കൊ​​​​ച്ചി: കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി മു​​​​ന​​​​ന്പ​​​​ത്തു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ഭൂ​​​​മി​​​​യി​​​​ലു​​​​ള്ള റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഇ​​​​ന്ന് പ​​​​ദ​​​​യാ​​​​ത്ര​​​​യും ധ​​​​ർ​​​​ണ​​​​യും ദീ​​​​പ​​​​ശി​​​​ഖാ പ്ര​​​​യാ​​​​ണ​​​​വും ന​​​ട​​​ത്തും.

മു​​​​ന​​​​മ്പം ക​​​​ട​​​​പ്പു​​​​റം വേ​​​​ളാ​​​​ങ്ക​​​​ണ്ണി​​​​മാ​​​​താ പ​​​​ള്ളി​​​​യി​​​​ൽ​​​നി​​​​ന്നു ചെ​​​​റാ​​​​യി ബീ​​​​ച്ചി​​​​ലെ ഭു​​​​വ​​​​നേ​​​​ശ്വ​​​​രി ക്ഷേ​​​​ത്ര പ​​​​രി​​​​സ​​​​രം വ​​​​രെ​​​​യാ​​​​ണു പ​​​​ദ​​​​യാ​​​​ത്ര.

വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​​ന് ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി സ​​​​മ​​​​ര​​​​പ്പ​​​​ന്ത​​​​ലി​​​​ൽ പാ​​​​ഷ​​​​നി​​​​സ്റ്റ് സ​​​​ഭ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ വൈ​​​​സ് പ്രോ​​​​വി​​​​ൻ​​​​സ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഫാ. ​​​​സു​​​​ഗു​​​​ണ​​​​ൻ ലോ​​​​റ​​​​ൻ​​​​സ് പ​​​​ദ​​​​യാ​​​​ത്ര ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.


5.45ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം എ​​​​സ്എ​​​​ൻ​​​​ഡി​​​​പി വൈ​​​​പ്പി​​​​ൻ യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​ജി.​​​​വി​​​​ജ​​​​യ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഭൂ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ​​​​ഫ് റോ​​​​ക്കി പാ​​​​ല​​​​ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഫാ. ​​​​ആ​​​​ന്‍റ​​​​ണി തോ​​​​മ​​​​സ് പോ​​​​ള​​​​ക്കാ​​​​ട്ട്, സ​​​​മ​​​​ര​​​​സ​​​​മി​​​​തി ക​​​​ൺ​​​​വീ​​​​ന​​​​ർ ജോ​​​​സ​​​​ഫ് ബെ​​​​ന്നി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.