ജമ്മു കാഷ്മീരിൽ കൊടുംതണുപ്പ്
ജമ്മു കാഷ്മീരിൽ കൊടുംതണുപ്പ്
Thursday, November 8, 2018 12:37 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ ഈ ​​​​സീ​​​​സ​​​​ണി​​​​ലെ ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ ത​​​​ണു​​​​പ്പ് ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​വി​​​​ലെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌വര​​​​യി​​​​ൽ താ​​​​പ​​​​നി​​​​ല പൂ​​​​ജ്യ​​​​ത്തി​​​​ൽ താ​​​​ഴെ​​​​യാ​​​​യി.

ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ന്‍റെ വേ​​​​ന​​​​ൽ​​​​ക്കാ​​​​ല ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ജ​​​​മ്മു​​​​വി​​​​ൽ മൈ​​​​ന​​​​സ് 2.2 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് ആ​​​​യി​​​​രു​​​​ന്നു കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.​​​​വ​​​​ട​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ ഗു​​​​ൽ​​​​മാ​​​​ർ​​​​ഗി​​​​ൽ മൈ​​​​ന​​​​സ് 6.6 ഉം ​​​​ദ​​​​ക്ഷി​​​ണ കാ​​​​ഷ്മീ​​​​രി​​​​ലെ അ​​​​മ​​​​ർ​​​​നാ​​​​ഥ് യാ​​​​ത്ര ബേ​​​​സ് ക്യാ​​​​ന്പി​​​​ൽ മൈ​​​​ന​​​​സ് 5.2 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സും ദ​​​​ക്ഷി​​​​ണ കാ​​​​ഷ്മീ​​​​രി​​​​ലെ കൊ​​​​കേ​​​​ർ നാ​​​​ഗി​​​​ൽ മൈ​​​​ന​​​​സ് 1.7 ഉം ​​​​ഖ്വാ​​​​സി​​​​ഗു​​​​ണ്ടി​​​​ൽ മൈ​​​​ന​​​​സ് 2.8 ഉം ​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ല​​​​ഡാ​​​​ക്കി​​​​ൽ മൈ​​​​ന​​​​സ് 8.4 ഉം ​​​​കാ​​​​ർ​​​​ഗി​​​​ലി​​​​ൽ മൈ​​​​ന​​​​സ് 9 ഉം ​​​​ആ​​​​യി​​​​രു​​​​ന്നു താ​​​​പ​​​​നി​​​​ല. വെ​​​​ള്ളി​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ കാ​​​​ഷ്മീ​​​​രി​​​​ൽ മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യ്ക്കും മ​​​​ഴ​​​​യ്ക്കും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.