ആരോപണങ്ങളുടെ ഉറവിടം വെളിപ്പെടുത്തണം: അമിത്ഷാ
ആരോപണങ്ങളുടെ ഉറവിടം വെളിപ്പെടുത്തണം: അമിത്ഷാ
Saturday, December 15, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ അ​ന്വേ​ഷ​ണാവശ്യം സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ കോ​ണ്‍ഗ്ര​സി​നെ​യും രാ​ഹു​ലി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ. രാ​ഹു​ൽ ഗാ​ന്ധി മാ​പ്പു​പ​റ​യ​ണ​മെ​ന്നും റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ഉ​ന്ന​യി​ച്ച് ആ​രോ​പ​ണ​ങ്ങ​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളെ കു​ട്ടി​ത്തം എ​ന്നു വി​ശേ​ഷി​പ്പി​ച്ച അ​മി​ത്ഷാ സൂ​ര്യ​നു നേ​ർ​ക്ക് ഒ​രാ​ൾ ചെ​ളി​യെ​റി​ഞ്ഞാ​ൽ അ​തു സ്വ​ന്തം മു​ഖ​ത്തു പ​തി​ക്കു​മെ​ന്നും പ​റ​ഞ്ഞു. റ​ഫാ​ൽ വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ ബി​ജെ​പി ത​യാ​റാ​ണ്. എ​ത്ര സ​മ​യം വേ​ണ​മെ​ങ്കി​ലും ച​ർ​ച്ച ചെ​യ്യാം. അ​തി​നാ​യി കോ​ണ്‍ഗ്ര​സി​നെ ബി​ജെ​പി വെ​ല്ലു​വി​ളി​ക്കു​ന്നു.


ജെ​പി​സി അ​ന്വേ​ഷ​ണം വേ​ണോ വേ​ണ്ട യോ ​എ​ന്ന കാ​ര്യ​വും പാ​ർ​ല​മെ​ന്‍റ് ച​ർ​ച്ച ചെ​യ്താ​ണ് തീ​രു​മാ​നിക്കേ​ണ്ടതെ​ന്ന് ഷാ പ​റ​ഞ്ഞു. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ല​ഭി​ച്ചു എ​ന്നു പ​റ​യു​ന്ന വി​വ​ര​ങ്ങ​ളു​ടെ ഉ​റ​വി​ടം രാ​ഹു​ൽ ഗാ​ന്ധി വെ​ളി​പ്പെ​ടു​ത്ത​ണം. എ​ന്തു കൊ​ണ്ടാ​ണ് യു​പി​എ സ​ർ​ക്കാ​ർ 2007 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​ത്ത് റ​ഫാ​ൽ ഇ​ട​പാ​ടി​ന് അ​ന്തി​മ രൂ​പം ന​ൽ​കാ​തി​രു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം: ഷാ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.