തെരഞ്ഞെടുപ്പു പ്രചാരണം: ബംഗ്ലാദേശ് നടനോട് രാജ്യം വിടാൻ നിർദേശം
Thursday, April 18, 2019 11:13 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബം​​​​ഗ്ലാ​​​​ദേ​​​​ശ് ന​​​​ട​​​​ൻ ഖാ​​​​സി അ​​​​ബ്ദു​​​​ൾ നൂ​​​​റി​​​​നോ​​​​ട് എ​​​​ത്ര​​​​യും വേഗം രാ​​​​ജ്യം വി​​​​ട​​​​ണ​​​​മെ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. ഡം​​ഡം ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ തൃ​​​​ണ​​​​മൂ​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി സൗ​​​​ഗ​​​​ത റോ​​​​യി​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​ത്തി​​​​യ​​താ​​യി​​രു​​ന്നു നൂ​​​​ർ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ നോ​​​​ട്ടീ​​​​സ് ല​​​​ഭി​​​​ച്ച ര​​​​ണ്ടാ​​​​മ​​​​ത്തെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ന​​​​ട​​​​നാ​​​​ണ് നൂ​​​​ർ. വീ​​​​സ കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞും ഇ​​​​ന്ത്യ​​​​യി​​​​ൽ ത​​​​ങ്ങി​​​​യ ഫെ​​ർ​​​​ദോ​​​​സ് അ​​​​ഹ​​​​മ്മ​​​​ദി​​​​നാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​ദ്യം നോ​​​​ട്ടീ​​​​സ് ന​​​​ല്കി​​​​യ​​​​ത്. റാ​​​​യ്ഗ​​​​ഞ്ചി​​​​ലെ തൃ​​​​ണ​​​​മൂ​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് ഫെ​​​​ർ​​​​ദോ​​​​സ് ബി​​​​സി​​​​ന​​​​സ് വീ​​​​സ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വീ​​​​സ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.