ഇന്ത്യ നടുക്കം രേഖപ്പെടുത്തി
ഇന്ത്യ നടുക്കം രേഖപ്പെടുത്തി
Monday, April 22, 2019 12:42 AM IST
ന്യൂ​ഡ​ൽ​ഹി: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ പ​ള്ളി​ക​ളി​ൽ അ​ട​ക്കം ശ്രീ​ല​ങ്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ൽ ഇ​ന്ത്യ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​നു​ശോ​ചി​ച്ചു. തീ​ർ​ത്തും കാ​ട​ത്തം നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​മാ​ണി​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​മേ​ഖ​ല​യി​ൽ സ്ഥാ​ന​മി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ്രീ​ല​ങ്ക​യി​ലെ ജ​ന​ങ്ങ​ളോ​ട് ഇ​ന്ത്യ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും ഒ​പ്പം പ്രാ​ർ​ഥി​ക്കു​ന്നെ​ന്നും മോ​ദി പ​റ​ഞ്ഞു.

ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ പി​ന്തു​ണ അ​റി​യി​ച്ചു.

ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു​ള്ള സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് പ​റ​ഞ്ഞു. കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റി​ൽ നി​ന്നു തു​ട​ർ​ച്ച​യാ​യി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ടെ ന്നും ​ട്വി​റ്റ​റി​ൽ ഇ​ട്ട കു​റി​പ്പി​ൽ സു​ഷ​മ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.