കാസർഗോഡ് കേന്ദ്രസർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്‍റെ പേര് നൽകണമെന്നു കൊടിക്കുന്നിൽ
Saturday, July 13, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: കാ​സ​ർ​ഗോഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പേ​ര് ന​ൽ​ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഭേ​ദ​ഗ​തി ബി​ല്ലി​ലെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്താ​ക​മാ​നം അ​റി​യ​പ്പെ​ടു​ന്ന വി​ശ്വ​മാ​ന​വി​ക​ത​യു​ടെ പ്ര​തീ​ക​മാ​യ ശ്രീ​നാ​രാ​ണ​ഗു​രു​വി​ന്‍റെ പേ​ര് കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ന​ൽ​ക​ണ​മെ​ന്ന് ശ്രീ​നാ​രാ​യ​ണീ​യ​ര​ട​ക്ക​മു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ളും എ​സ്എ​ൻ​ഡി​പി യോ​ഗ​വും ശി​വ​ഗി​രി മ​ഠ​വും കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് വ​ള​രെ നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പേ​ര് ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേ​ര​ള​ത്തി​ൽ വ​ന്ന അ​വ​സ​ര​ത്തി​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്. കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പേ​ര് ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​രും ബി​ജെ​പി നേ​താ​ക്ക​ളും ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.


കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ര​ണ്ടാം യുപിഎ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച ശ്രീ​അ​യ്യ​ൻ​കാ​ളി മെ​മ്മോ​റി​യ​ൽ ചെ​യ​ർ പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ പ​രി​ഷ്കർ​ത്താ​വും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട ജ​ന​ത​യു​ടെ വി​മോ​ച​ക​നു​മാ​യി​രു​ന്ന അ​യ്യ​ൻ​കാ​ളി​യെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ന് പു​റ​ത്തു നി​ന്നും കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കാ​നും ഗ​വേ​ഷ​ണ​ത്തി​നു​മാ​യി എ​ത്തു​ന്ന വി​ദ്യ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി മു​ൻ യു​പി​എ സ​ർ​ക്കാ​രാ​ണ് അ​യ്യ​ൻ​കാ​ളി ചെ​യ​ർ ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​ചെ​യ​ർ എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ മാ​വേ​ലി​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നരാ​ജാ​ര​വി​വ​ർ​മ ഫൈ​ൻ ആ​ർട്സ് കോ​ള​ജ് കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഏ​റ്റെ​ടു​ത്ത് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കാ​ന്പ​സാ​ക്കി മാ​റ്റ​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ൽ കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഒ​രു സെ​ന്‍റ​ർ ആ​രം​ഭി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.