ചന്ദ്രയാൻ 2: കൗ​​​ണ്ട് ഡൗ​​​ൺ തുടങ്ങി
Monday, July 22, 2019 12:32 AM IST
ബംഗളൂരു: ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ടാം ച​​​ന്ദ്ര​​​യാ​​​ന്‍ വി​​​ക്ഷേ​​​പ​​​ണം ഇ​​​ന്ന്. ഉ​​​ച്ച​​​യ്ക്ക് 2.43ന് ​​​വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ക്കു​​​മെ​​​ന്ന് ഐ​​​എ​​​സ്ആ​​​ര്‍ഒ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 6.43ന് ​​​ഇ​​​രു​​​പ​​​തു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ളു​​​ന്ന കൗ​​​ണ്ട് ഡൗ​​​ൺ ആ​​​രം​​​ഭി​​​ച്ചു. 15നാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യം വി​​​​ക്ഷേ​​​​പ​​​​ണം തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. റോ​​​​ക്ക​​​​റ്റി​​​​ന്‍റെ ക്ര​​​​യോ​​​​ജ​​​​നി​​​​ക് സ്റ്റേ​​​​ജി​​​​ലെ ഹീ​​​​ലി​​​​യം ഗ്യാ​​​​സ് ടാ​​​​ങ്കു​​​​ക​​​​ളി​​​​ലൊ​​​​ന്നി​​​​ല്‍ ചോ​​​​ര്‍​ച്ച​​​​യു​​​​ണ്ടാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​ക്ഷേ​​​​പ​​​​ണം മാ​​​​റ്റി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ 15ന് ​​​​വി​​​​ക്ഷേ​​​​പ​​​​ണം ന​​​​ട​​​​ന്നി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ 54 ദി​​​​വ​​​​സ​​​​ത്തെ യാ​​​​ത്ര​​​​യ്ക്കു ശേ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​ര്‍ ആ​​​​റി​​​​ന് ലാ​​​​ന്‍​ഡ​​​​ര്‍ മൊ​​​​ഡ്യൂ​​​​ൾ ച​​​​ന്ദ്ര​​​​നി​​​​ൽ ഇ​​​​റ​​​​ങ്ങു​​​​മാ​​​​യി​​​​രു​​​​ന്നു.

ചാ​​​​ന്ദ്ര​​​​ദി​​​​വ​​​​സ​​​​ത്തി​​​​ന്‍റെ ആ​​​​രം​​​​ഭം ക​​​​ണ​​​​ക്കാ​​​​ക്കി​​​​യാ​​​​ണ് 15ന് ​​​​വി​​​​ക്ഷേ​​​​പ​​​​ണം തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. പേ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ വേ​​​​ഗ​​​​വും ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​യാ​​​​ത്ര​​​​യും പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ച്ച് സെ​​​​പ്റ്റം​​​​ബ​​​​ര്‍ ആ​​​​റി​​​​നു ത​​​​ന്നെ ച​​​​ന്ദ്ര​​​​നി​​​​ൽ ഇ​​​​റ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ഐ​​​​എ​​​​സ്ആ​​​​ര്‍​ഒ ഇ​​​​പ്പോ​​​​ൾ. വി​​​​ക്ഷേ​​​​പ​​​​ണ ശേ​​​​ഷം ഭൂ​​​​മി​​​​യു​​​​ടെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ല്‍നി​​​​ന്നു പു​​​​റ​​​​ത്തെ​​​​ത്തി ച​​​​ന്ദ്ര​​​​ന്‍റെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലേ​​​​ക്കെ​​​​ത്താ​​​​ൻ വേ​​​​ണ്ട​​​​ത് 22 ദി​​​​വ​​​​സ​​​​മാ​​​​ണ്. ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലി​​​റ​​​ങ്ങാ​​​നു​​​ള്ള 28 ദി​​​വ​​​സ​​​ത്തെ സ​​​മ​​​യ​​​ക്ര​​​മം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​നാ​​​ണു ശ്ര​​​മം. 53 ദി​​​വ​​​സം ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്ന യാ​​​ത്ര 47 ദി​​​വ​​​സ​​​മാ​​യി ചു​​​രു​​​ക്കും. 47 ദി​​​വ​​​സം കൊ​​​ണ്ട് 3,844 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ച​​​ന്ദ്ര​​​യാ​​​ൻ 2 സ​​​ഞ്ച​​​രി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.