ട്രെയിൻയാത്രക്കാരിയെ പീഡിപ്പിച്ച ടിക്കറ്റ് പരിശോധകനു സസ്പെൻഷൻ
Thursday, August 8, 2019 12:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ചേ​​​ർ​​​ത്ത ഐ​​​സ്ക്രീം ന​​​ൽ​​​കി വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച ​​​ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ക​​​നെ റെ​​​യി​​​ൽ​​​വേ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. കൂ​​​ട്ടു​​​പ്ര​​​തി​​​യാ​​​യ പാ​​​ൻ​​​ട്രി ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ ജോ​​​ലി​​​യി​​​ൽ​​നി​​​ന്ന് മാ​​​റ്റി​​​നി​​​ർ​​​ത്തി. ഡ​​​ൽ​​​ഹി-​​​റാ​​​ഞ്ചി റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​നി പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. സ​​​ഹ​​​യാ​​​ത്രി​​​ക​​​യു​​​ടെ ട്വീ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണു പീ​​​ഡ​​​ന​​​വി​​​വ​​​രം പു​​​റം​​​ലോ​​​ക​​​ത്തെ​​​ത്തി​​​യ​​​ത്.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ചേ​​​ർ​​​ത്ത ഐ​​​സ്ക്രീം ന​​​ൽ​​​കി ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ക​​​നും പാ​​​ൻ​​​ട്രി ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ചേ​​​ർ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റൊ​​​രു യാ​​​ത്ര​​​ക്കാ​​​രി​​​ക്കു​​​നേ​​​രെ ഇ​​​വ​​​രു​​​ടെ ഭീ​​​ക​​​ര​​​ത തു​​​ട​​​രു​​​മെ​​​ന്നും പെ​​​ൺ​​​കു​​​ട്ടി ട്വി​​​റ്റി​​​റി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

കേ​​​സി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​തോ​​​ടെ സാ​​​ധാ​​​ര​​​ണ ജീ​​​വി​​​തം ന​​​യി​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യും ഇ​​​ര​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക്കു​​​ണ്ട്. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ വെ​​​റു​​​തെ വി​​​ട്ടാ​​​ൽ നാ​​​ളെ മ​​​റ്റൊ​​​ര ു യാ​​​ത്ര​​​ക്കാ​​​രി​​​ക്കു​​​നേ​​​രെ​​​യും ഇ​​​വ​​​രു​​​ടെ ക്രൂ​​​ര​​​ത അ​​​ര​​​ങ്ങേ​​​റാ​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യും റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യെ​​​യും മ​​​റ്റ് മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും ടാ​​​ഗ് ചെ​​​യ്തു​​​ള്ള ട്വീ​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.


ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു പ്രാ​​​ഥ​​​മി​​​ക​​​ ന​​​ട​​​പ​​​ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ക​​​നെ സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​ൺ​​​കു​​​ട്ടി പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ല്ല എ​​​ന്ന​​​തി​​​നാ​​​ൽ ഫോ​​​ണി​​​ലൂ​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്നും ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ചോ​​​ദ്യം​​​ചെ​​​യ്തു​​​വെ​​​ന്നും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. റാ​​​ഞ്ചി​​​യി​​​ലെ ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ക​​​നാ​​​യ എ​​​ൻ.​​​ആ​​​ർ. സൂ​​​ര​​​ജി​​​നെ​​​യാ​​​ണ് സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്ത​​​തെ​​​ന്നും റെ​​​യി​​​ൽ​​​വേ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.