സിനിമ സംവിധായകൻ ജെ. ഓം പ്രകാശ് അന്തരിച്ചു
സിനിമ സംവിധായകൻ  ജെ. ഓം പ്രകാശ് അന്തരിച്ചു
Thursday, August 8, 2019 12:41 AM IST
മും​​​ബൈ: ബോ​​​ളി​​​വു​​​ഡി​​​ലെ മു​​​തി​​​ർ​​​ന്ന സം​​​വി​​​ധാ​​​യ​​​ക​​​നും ഹൃ​​​തി​​​ക് റോ​​​ഷ​​​ന്‍റെ മു​​​ത്ത​​​ച്ഛ​​​നു​​​മാ​​​യ ജെ. ​​​ഓം പ്ര​​​കാ​​​ശ്(93)​​​അ​​​ന്ത​​​രി​​​ച്ചു. ന​​​ട​​​ൻ ദീ​​​പ​​​ക് പ​​​രാ​​​ശ​​​രാ​​​ണ് മ​​​ര​​​ണ​​​വി​​​വ​​​രം ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

രാ​​​ജേ​​​ഷ് ഖ​​​ന്ന​​​യെ നാ​​​യ​​​ക​​​നാ​​​ക്കി ആ​​​പ് കി ​​​ക​​​സം(1974), ആ​​​ഖി​​​ർ ക്യോം(1985) ​​​എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളും ജീ​​​തേ​​​ന്ദ്ര​​​യെ മു​​​ഖ്യ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ക്കി അ​​​പ്നാ​​​പ​​​ൻ(1977), ആ​​​ശാ(1980), അ​​​പ്ന ബ​​​നാ ലോ(1982), ​​​അ​​​ർ​​​പ​​​ൺ(1983), ആ​​​ദ്മി ഖി​​​ലോ​​​നാ ഹെ(1993) ​​​എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളും സം​​​വി​​​ധാ​​​നം ചെ​​​യ്തു. മെ​​​ഗാ​​​സ്റ്റാ​​​ർ അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ, അ​​​ഭി​​​ഷേ​​​ക് ബ​​​ച്ച​​​ൻ, ധ​​​ർ​​​മേ​​​ന്ദ്ര എ​​​ന്നി​​​വ​​​ർ വ​​​സ​​​തി​​​യി​​​ലെ​​​ത്തി അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ചു. മു​​​തി​​​ർ​​​ന്ന ന​​​ട​​​ന്മാ​​​രാ​​​യ ജീ​​​തേ​​​ന്ദ്ര, പ്രേം ​​​ചോ​​​പ്ര തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.രാ​​​ഹു​​​ൽ റോ​​​യി​​​യെ നാ​​​യ​​​ക​​​നാ​​​ക്കി 2001 ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ അ​​​ഫ്സാ​​​ന ദി​​​ൽ​​​വാ​​​ലോം കാ ​​​ആ​​​ണ് ഓം ​​​പ്ര​​​കാ​​​ശ് അ​​​വ​​​സാ​​​ന ചി​​​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.