അധീറിനെ മാറ്റി തരൂരിന് ചുമതല നൽകണമെന്ന ആവശ്യം കോണ്‍ഗ്രസിൽ ശക്തം
അധീറിനെ മാറ്റി തരൂരിന് ചുമതല നൽകണമെന്ന ആവശ്യം കോണ്‍ഗ്രസിൽ ശക്തം
Wednesday, August 14, 2019 11:57 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ കോ​ണ്‍ഗ്ര​സ് സ​ഭാ ക​ക്ഷി നേ​താ​വാ​യ അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യെ മാ​റ്റി പ​ക​രം ശ​ശി ത​രൂ​രി​ന് ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ണ്‍ഗ്ര​സി​നു​ള്ളി​ൽ ശ​ക്ത​മാ​കു​ന്നു.

ക​ക്ഷി നേ​താ​വെ​ന്ന നി​ല​യി​ൽ അ​ധീ​ർ ര​ഞ്ജ​ന്‍റെ പ്ര​ക​ട​നം മോ​ശ​മാ​ണെ​ന്നും പ​ക​രം ത​രൂ​രി​ന് ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്നും രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ് പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ നി​ർ​ദേ​ശി​ച്ചു. ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റി​നെ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ൾ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ഴാ​ണു രാ​ജ​സ്ഥാ​ൻ പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ച്ചി​ൻ പൈ​ല​റ്റും പ​ഞ്ചാ​ബ് പി​സി​സി പ്ര​സി​ഡ​ന്‍റ് സു​നി​ൽ ഝാ​ക്ക​റും ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. ഇ​ക്കാ​ര്യം നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. കാ​ഷ്മീ​ർ ച​ർ​ച്ച​യ്ക്കി​ടെ അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യു​ടെ കൈ​വി​ട്ടു പോ​യ സെ​ൽ​ഫ് ഗോ​ൾ ​പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു. കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മ​ല്ലെ​ന്നാ​യി​രു​ന്നു ചൗ​ധ​രി​യു​ടെ പ​രാ​മ​ർ​ശം.


കേ​ര​ള​ത്തി​നു​ശേ​ഷം കോ​ണ്‍ഗ്ര​സി​ന് ഏ​റ്റ​വു​മ​ധി​കം സീ​റ്റ് ല​ഭി​ച്ച സം​സ്ഥാ​ന​മാ​ണ് പ​ഞ്ചാ​ബ്. പ​ഞ്ചാ​ബ് പി​സി​സി പ്ര​സി​ഡ​ന്‍റും നേ​തൃ​ത്വ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള സ​ച്ചി​ൻ പൈ​ല​റ്റും പി​ന്തു​ണ​യ​റി​യി​ച്ച​തോ​ടെ ത​രൂ​രി​നെ നി​യ​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​ണി​യ​റ ച​ർ​ച്ച സ​ജീ​വ​മാ​യ​താ​യാ​ണ് സൂ​ച​ന. ലോ​ക്സ​ഭ​യി​ൽ ബി​ജെ​പി​യെ ആ​ശ​യ​പ​ര​മാ​യി നേ​രി​ടാ​ൻ കൂ​ടു​ത​ൽ യോ​ഗ്യ​ൻ ത​രൂ​രാ​ണെ​ന്നും ഝാ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ച്ചി​നും സ​മാ​ന അ​ഭി​പ്രാ​യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ, ത​രൂ​ർ സ​ഭാ നേ​താ​വാ​കു​ന്ന​തി​നെ കേ​ര​ള​ത്തി​ലെ നേ​തൃ​ത്വം കാ​ര്യ​മാ​യി പി​ന്തു​ണ​ച്ചി​ല്ലെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.