ആം​ബു​ല​ന്‍​സി​നു വ​ഴി​കാ​ട്ടി​യ വെങ്കിടേഷിന് ധീ​ര​ത​യ്ക്കു​ള്ള പു​ര​സ്‌​കാ​രം
Friday, August 16, 2019 11:42 PM IST
ബം​​ഗ​​ളൂ​​രു: പ്ര​​ള​​യ​​ത്തി​​ല്‍ ന​​ദി ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കി​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് വ​ഴി​യ​റി​യാ​തെ പ​​ക​​ച്ചു നി​​ന്ന ആം​​ബു​​ല​​ന്‍​സ് ഡ്രൈ​​വ​​ര്‍​ക്ക് വ​​ഴി​​കാ​​ട്ടി​​യ ആ​​റാം ക്ലാ​​സു​​കാ​​ര​​ന്‍ വെ​​ങ്കി​​ടേ​​ഷി​​ന് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ധീ​​ര​​ത​​യ്ക്കു​​ള്ള പു​​ര​​സ്‌​​കാ​​രം. റെ​​യ്ച്ചൂ​​രി​​ല്‍ ന​​ട​​ന്ന സ്വാ​​ത​​ന്ത്ര്യ​​ദി​​ന ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കി​​ടെ ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ര്‍ ശ​​ര​​ത് ബി. ​​ആ​​ണ് പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ച​​ത്.

ക​​ര്‍​ണാ​​ട​​ക​​യി​​ലെ റാ​​യ്ച്ചൂ​​ര്‍ ജി​​ല്ല​​യി​​ലെ ഹി​​രേ​​രാ​​യ​​ണ​​കു​​മ്പി സ്വ​​ദേ​​ശി​​യാ​​ണ് വെ​​ങ്കി​​ടേ​​ഷ്. ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യ​യി​രു​ന്നു പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് അ​​ര്‍​ഹ​​മാ​​യ സം​​ഭ​​വം. മ​​ച്ച​​നൂ​​ര്‍ ഗ്രാ​​മ​​ത്തി​​ല്‍​നി​​ന്ന് ആ​​റു കു​​ട്ടി​​ക​​ളു​​മാ​​യി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന ആം​​ബു​​ല​​ന്‍​സി​​നാ​​ണ് വെ​​ങ്കി​​ടേ​​ഷ് വ​​ഴി​​കാ​​ട്ടി​​യാ​​യ​​ത്. ഒ​​രു സ്ത്രീ​​യു​​ടെ മൃ​​ത​​ദേ​​ഹ​​വും ആം​​ബു​​ല​​ന്‍​സി​​ലു​​ണ്ടാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.