കേരളത്തിലെ മഴക്കെടുതികളിൽ ആശങ്ക അറിയിച്ച് രാഷ്‌ട്രപതി
കേരളത്തിലെ മഴക്കെടുതികളിൽ ആശങ്ക അറിയിച്ച് രാഷ്‌ട്രപതി
Friday, August 16, 2019 11:42 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തു ദുഃ​ഖ​ക​ര​വും ആ​ശ​ങ്കാ​ജ​ന​വു​മാ​ണെ​ന്ന് രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദ്. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും മു​ൻ​ക​രു​ത​ലും രാ​ജ്യ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും രാഷ്‌ട്രപതി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാഷ്‌ട്രപതിഭ​വ​നി​ൽ ന​ട​ന്ന അ​റ്റ് ഹോം ​വി​രു​ന്നി​നി​ടെ ദീ​പി​ക ലേ​ഖ​ക​ൻ കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു കോ​വി​ന്ദി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി​ക​ളെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൗ​നം തു​ട​ർ​ന്നു.


നൂ​റി​ലേ​റെ പേ​ർ മ​രി​ക്കു​ക​യും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്ത കേ​ര​ള​ത്തി​ലേ​ക്കു പോ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​ല്ല.

രാഷ്‌ട്രപതി , ഉ​പ​രാഷ്‌ട്രപതി , പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രോ​ടൊ​പ്പം മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും കേ​ന്ദ്ര​മ​ന്ത്രി​മാ​രും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും സൈ​നി​ക മേ​ധാ​വി​ക​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്ക​മു​ള്ള​വ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.