ഡൽഹിയിൽ ബീഫ് വരട്ടിയ ഹോട്ടൽ വിരട്ടി പൂട്ടിച്ചു
ഡൽഹിയിൽ ബീഫ് വരട്ടിയ ഹോട്ടൽ വിരട്ടി പൂട്ടിച്ചു
Friday, August 16, 2019 11:42 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്ക് സ​മീ​പം ഗു​ഡ്ഗാ​വി​ൽ ബീ​ഫ് വി​ഭ​വ​ങ്ങ​ൾ വി​ള​ന്പി​യെ​ന്ന​തി​ന്‍റെ പേ​രി​ൽ മ​ല​യാ​ളി​യു​ടെ ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. ഹോ​ട്ട​ൽ പൂ​ട്ടി​യി​ല്ലെ​ങ്കി​ൽ ക​ത്തി​ച്ചു ക​ള​യു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി​യെ​ന്ന് മു​ഹ​മ്മ​ദ് അ​ലി പ​റ​ഞ്ഞു. അ​ലി​യു​ടെ ത​ന്നെ മ​റ്റൊ​രു ഹോ​ട്ട​ലി​ൽ നി​ന്നു ചി​ല​ർ പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ത്തി​റ​ച്ചി വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഡ​ൽ​ഹി​ക്ക് സ​മീ​പം ഗു​ഡ്ഗാ​വി​ലെ ഗോ​ൾ​ഫ് കോ​ഴ്സ് റോ​ഡി​ൽ കേ​ര​ളാ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഹോ​ട്ട​ൽ തു​ട​ങ്ങി​യ​ത്. 15 ദി​വ​സം മു​ൻ​പ് ഒ​രാ​ൾ ഹോ​ട്ട​ലി​ലെ​ത്തി ഭ​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

അ​തി​ന് ശേ​ഷം എ​ത്ര​യും വേ​ഗം ഹോ​ട്ട​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു സം​ഘം ആ​ളു​ക​ൾ രം​ഗ​ത്ത് എ​ത്തി​യ​താ​യി ഹോ​ട്ട​ൽ ഉ​ട​മ മു​ഹ​മ്മ​ദ് അ​ലി പ​റ​ഞ്ഞു. സൗ​ത്ത് ഡ​ൽ​ഹി​യി​ലു​ള്ള ഹോ​ട്ട​ലി​ലും ഇ​തേ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. ചി​ല​ർ എ​ത്തി പ്ര​ശ്ന​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു.


പ്ര​തി​ഷേ​ധം ഭ​യ​ന്ന് ഫു​ഡ് ആ​പ്പു​ക​ളി​ൽ നി​ന്ന് പോ​ത്ത് ക​റി​ക​ൾ ഒ​ഴി​വാ​ക്കി. ഡ​ൽ​ഹി​യി​ലെ ഗാ​സി​ർ​പു​ർ മ​ണ്ടി​യി​ലെ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത അ​റ​വ് ശാ​ല​യി​ൽ നി​ന്നാ​ണ് പോ​ത്തി​റ​ച്ചി വാ​ങ്ങു​ന്ന​തെ​ന്ന് ഹോ​ട്ട​ലു​ട​മ പ​റ​ഞ്ഞു. എ​ല്ലാ അ​നു​മ​തി​ക​ളും ഹോ​ട്ട​ൽ ന​ട​ത്തി​പ്പി​ന് വേ​ണ്ടി വാ​ങ്ങി​യി​ട്ടു​ണ്ട്.

എ​ന്നി​ട്ടും നി​യ​മ പ​ര​മാ​യി ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തി​ൽ ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നെ എ​ങ്ങ​നെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ് 2004 മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഹോ​ട്ട​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.