ജയ്റ്റ്ലിയുടെ നില ഗുരുതരമായി തുടരുന്നു
Friday, August 16, 2019 11:42 PM IST
ന്യൂഡൽഹി: ഡൽഹി എയിംസിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുൻ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സന്ദർശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും സഹമന്ത്രി അശ്വിനി കുമാർ ചൗബേയും രാഷ്ട്രപതിക്കൊപ്പം ജയ്റ്റ്ലിയെ സന്ദർശിച്ചു.
ജയ്റ്റ്ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ ആഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ജയ്റ്റ്ലിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഒന്‍പതിനാണ് ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് ജയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്.