പാക് വെടിവയ്പ്; ജവാനു വീരമൃത്യു
പാക് വെടിവയ്പ്; ജവാനു വീരമൃത്യു
Sunday, August 18, 2019 12:23 AM IST
ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ര​​​ജൗ​​​രി​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ച്ച് പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സൈ​​​നി​​​ക​​​നു വീ​​​ര​​​മൃ​​​ത്യു. ഡെ​​​റാ​​​ഡൂ​​​ൺ സ്വ​​​ദേ​​​ശി ലാ​​​ൻ​​​സ്നാ​​​യി​​​ക് സ​​​ന്ദീ​​​പ് ഥാ​​​പ്പ (35) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ര​​​ജൗ​​​രി​​​യി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളും മു​​​ൻ​​​നി​​​ര സൈ​​​നി​​​ക​​​പോ​​​സ്റ്റു​​​ക​​​ളും ല​​​ക്ഷ്യ​​​മി​​​ട്ട് പാ​​​ക് സൈ​​​ന്യം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ആ​​​റ​​​ര​​​യോ​​​ടെ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം വെ​​​ടി​​​വ​​​യ്പ് തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ സേ​​​ന ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു. പാ​​​ക് സൈ​​​നി​​​ക​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടോ​​​യെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നു സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.


പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ക​​​ഴി​​​ഞ്ഞ​​​ മാ​​​സം ഇ​​​ന്ത്യ​​​ൻ ഗ്രാ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ നേ​​​രേ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ത്തു​​​ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​യും ഒ​​​രു സൈ​​​നി​​​ക​​​നും ഉ​​​ൾ​​​പ്പെ​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ജ​​​മ്മു മേ​​​ഖ​​​ല​​​യി​​​ലെ പൂ​​​ഞ്ച്, ര​​​ജൗ​​​രി സെ​​​ക്ട​​​റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണം.

നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​ക് ഭാ​​​ഗ​​​ത്ത് ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ങ്ങ​​​ളു​​​ടെ നാ​​​ല് സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.