ഉന്നാവോ: അന്വേഷണം പൂർത്തിയാക്കാൻ രണ്ടാഴ്ചകൂടി
Tuesday, August 20, 2019 1:28 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ മാ​ന​ഭം​ഗ ക്കേസി​ലെ ഇ​ര റോ​ഡ​പ​ക​ട​ത്തി​ൽ പെ​ട്ട​തി​നെക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം കോ​ട​തി ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ നാ​ലാ​ഴ്ച സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നുമായി​രു​ന്നു സി​ബി​ഐ​യു​ടെ ആ​വ​ശ്യം.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പെ​ണ്‍കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന് അ​ടി​യ​ന്ത​ര​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു. ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സെ​ൻ​ഗ​ർ പ്ര​തി​യാ​യ ഉ​ന്നാ​വോ മാ​ന​ഭം​ഗക്കേ​സ് ഡ​ൽ​ഹി​യി​ലേ​ക്കു മാ​റ്റി​യ സു​പ്രീം കോ​ട​തി, ഓ​ഗ​സ്റ്റ് ഒ​ന്നി​നു മു​ന്പാ​യി അ​പ​ക​ട​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു സി​ബി​ഐ​യോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.