ഐടി, ടെലികോം: രാജീവിന്‍റെ നേട്ടം അനുസ്മരിച്ച് രാഹുൽ
Tuesday, August 20, 2019 1:28 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഐ​​​ടി, ടെ​​​ലികോം ​​​വി​​​പ്ല​​​വ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യെ അ​​​നു​​​സ്മ​​​രി​​​ച്ച് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി. രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ 75- ാം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക ദി​​​ന​​​മാ​​​യ ഇ​​​ന്ന് രാ​​​ജ്യ​​​മെ​​​ന്പാ​​​ടും അ​​​നു​​​സ്മ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

“അ​​​നു​​​സ്മ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ നി​​​ര​​​വ​​​ധി​​​യാ​​​യ നേ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഒ​​​രോ​​​ന്നി​​​ലേ​​​ക്കും ആ​​​ഴ്ച​​​യി​​​ൽ ഒ​​​രി​​​ക്ക​​​ൽ​​​വീ​​​തം എ​​​ന്ന നി​​​ല​​​യി​​​ൽ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്കും”-​​​രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ൽ പ​​​റ​​​ഞ്ഞു. രാ​​​ജീ​​​വ് ഗാ​​​ന്ധി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്തെ ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലെ നേ​​​ട്ട​​​ങ്ങ​​​ൾ വി​​​വ​​​രി​​​ക്കു​​​ന്ന 55 സെ​​​ക്ക​​​ൻ​​​ഡ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ​​​​​​യും ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.