ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ നൂറാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം
Friday, August 23, 2019 1:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഓ​​ൾ ഇ​​ന്ത്യ കാ​​ത്ത​​ലി​​ക് യൂ​​ണി​​യ​​ന്‍റെ (എ​​ഐ​​സി​​യു) നൂ​​റാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് ഡ​​ൽ​​ഹി​​യി​​ൽ തു​​ട​​ക്ക​​മി​​ടും. ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ന​​ട​​ക്കു​​ന്ന വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ൾ ദേ​​ശീ​​യ ക​​ത്തോ​​ലി​​ക്ക മെ​​ത്രാ​​ൻ സ​​മി​​തി​​യു​​ടെ (സി​​ബി​​സി​​ഐ) ആ​​സ്ഥാ​​ന​​ത്തും സെ​​ന്‍റ് കൊ​​ളം​​ബ​​സ് സ്കൂ​​ളി​​ലു​​മാ​​യാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി ഡോ. ​​ഹ​​ർ​​ഷ വ​​ർ​​ധ​​ൻ, ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ൾ, അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ന​​ബാം തൂ​​കി എ​​ന്നി​​വ​​ർ വി​​വ​​ിധ ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും.

ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യും ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഇ​​ന്നു ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​റി​​ൽ സു​​പ്രീം കോ​​ട​​തി മു​​ൻ ജ​​ഡ്ജി ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ് നേ​​തൃ​​ത്വം ന​​ൽ​​കും. ഡോ. ​​ജോ​​ണ്‍ ദ​​യാ​​ൽ, പ്ര​​ഫ. അ​​ച്ചി​​ൻ വ​​നൈ​​ക്, സു​​പ്രീം കോ​​ട​​തി​​യി​​ലെ മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ എം.​​പി. രാ​​ജു, അ​​ഭി​​ഭാ​​ഷ​​ക​​ൻ പി.​​എ​​ൽ. ജോ​​സ്, സി​​സ്റ്റ​​ർ ട്രീ​​സ പോ​​ൾ, തെ​​ഹ്മി​​ന അ​​റോ​​റ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. അ​​ടു​​ത്ത കാ​​ല​​ത്താ​​യി ക്രൈ​​സ്ത​​വ​​ർ അ​​ട​​ക്ക​​മു​​ള്ള ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കും ആ​​ൾ​​ക്കൂ​​ട്ട ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ സെ​​മി​​നാ​​റി​​ൽ ച​​ർ​​ച്ച ന​​ട​​ക്കു​​മെ​​ന്ന് എ​​ഐ​​സി​​യു ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ലാ​​ൻ​​സി ഡി​​കു​​ൻ​​ഹ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ. ​​ചി​​ന്ന​​പ്പ​​ൻ, വ​​ക്താ​​വ് ജോ​​ണ്‍ ദ​​യാ​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.