കേട്ടുകേൾവിയില്ലാത്ത വേട്ട: കോണ്‍ഗ്രസ്
Friday, August 23, 2019 1:19 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത വി​ധം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ വ്യ​ക്തി​വി​രോ​ധം തീ​ർ​ക്കാ​ൻ വേ​ട്ട​യാ​ട​ൽ ന​ട​ത്തു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല. മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി​ ജ​നാ​ധി​പ​ത്യം ക​ശാ​പ്പ് ചെ​യ്യ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ കാ​ണു​ന്ന​ത്.

അ​തേ​സ​മ​യം, ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​നും ലോ​ക്സ​ഭ എം​പി​യു​മാ​യ കാ​ർ​ത്തി ചി​ദിം​ബ​രം രാഷ്‌ട്രീയ വി​രോ​ധം തീ​ർ​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​തി​ക​രി​ച്ച​ത്. ആ​രാ​ണ് ഇ​തി​ന് പി​ന്നി​ൽ ബി​ജെ​പി ആ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് പി​ന്നെ ഡൊ​ണാ​ൾ​ഡ് ട്രം​പ് ആ​ണോ എ​ന്നാ​യി​രു​ന്നു കാ​ർ​ത്തി​യു​ടെ മ​റു ചോ​ദ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.