ഹ​രി​യാ​ന​യി​ലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിജെപിയിൽ
ഹ​രി​യാ​ന​യി​ലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിജെപിയിൽ
Tuesday, September 10, 2019 12:29 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ മ​ഹി​ളാ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സു​മി​ത്ര ചൗ​ഹാ​ൻ കോ​ണ്‍ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സു​ഭാ​ഷ് ബ​റാ​ല​യി​ൽ നി​ന്ന് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ഹ​രി​യാ​ന​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് കോ​ണ്‍ഗ്ര​സി​നു തി​രി​ച്ച​ടി​യാ​യ ഈ ​നീ​ക്കം.

ജ​മ്മു കാ​ഷ്മീ​ർ, മു​ത്ത​ലാ​ക്ക് വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്നും കോ​ണ്‍ഗ്ര​സ് എ​ടു​ത്ത നി​ല​പാ​ട് ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.