രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജമ്മു കാഷ്മീർ പീപ്പിൾസ് മൂവ്മെന്‍റ് നേതാവിന് മുൻകൂർ ജാമ്യം
Tuesday, September 10, 2019 11:33 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ജ​മ്മു കാ​ഷ്മീ​ർ പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് നേ​താ​വ് ഷെ​ഹ്‌​ല റാ​ഷി​ദി​നു ഡ​ൽ​ഹി കോ​ട​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യം. ഷെ​ഹ്‌​ല റാ​ഷി​ദ് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് പ​ട്യാ​ല​ഹൗ​സ് കോ​ട​തി​യാ​ണ് ന​വം​ബ​ർ അ​ഞ്ചു വ​രെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​തു​വ​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.


ജ​മ്മു കാ​ഷ്മീ​രി​നു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ൽ സൈ​ന്യം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്നെ​ന്നും ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്നും സ​മു​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​തി​നെ​തി​രേ അ​ഭി​ഭാ​ഷ​ക​നാ​യ അ​ലോ​ക് ശ്രീ​വാ​സ്ത​വ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.